പറവൂർ: പുനർജ്ജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ തയ്യൽ മെഷീനുകൾ നഷ്ടപ്പെട്ട ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 35 തയ്യൽ തൊഴിലാളികൾക്ക് കേരള നട് വത്തുൽ മുജാനിദ്ദീൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ സെക്രട്ടറി അൻവർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നൂർ മുഹമദ് നൂർഷാ, ബഷീർ, മജീദ്, ജസ്റ്റിൻ തച്ചിലേത്ത്, ഷിനോജ് ഗോപി ,ടി.ഡി ജോസഫ്, പി.സി. രഞ് ജിത്ത് എന്നിവർ സംസാരിച്ചു.