അങ്കമാലി: കേന്ദ്ര സർക്കാരിന്റെ ഭരണ വൈകല്യങ്ങൾ മറച്ചുവയ്ക്കാൻ ശബരിമലയെ ആയുധമാക്കുകയാണെന്നും, ഇപ്പോൾ പെട്രോൾ ഡീസൽ വില വർദ്ധനവും, ജി.സ്.ടി, നോട്ടു നിരോധനം തുടങ്ങിയ എല്ലാം അപ്രസക്തമായെന്നും ഇതു തന്നെയാണ് സംഘപരിവാർ ലക്ഷ്യമെന്നും ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. യുക്തിസഹമായി വർഗീയ വിരുദ്ധ പ്രഭാഷണങ്ങൾ നടത്തുന്നതുകൊണ്ടാണ് ഡോ.സുനിൽ. പി. ഇളയിടത്തിനെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുനിൽ പി. ഇളയിടത്തിന്റെ ഓഫീസിനു നേരെയുള്ള ആക്രമത്തിനെതിരെ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ അങ്കമാലിയിലെ സാംസ്ക്കാരിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രശസ്ത നിരൂപകൻ പ്രൊഫ.തോമസ്.എം.മാത്യു അദ്ധ്യക്ഷത വഹിിച്ചു. യോഗത്തിൽ രഥീഷ് കുമാർ മാണിക്യമംഗലം ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം .ആർ .സുരേന്ദ്രൻ, അഡ്വ.കെ.കെ.ഷിബു, വി.കെ.ഷാജിി, കെ. പി. റജീഷ്.കെ.എൻ.വിഷ്ണുു, എ. എസ്.ഹരിദാസ്, സി.പി.ദിവാകരൻ, ഡോ.സന്തോഷ് തോമസ്, സജി വർഗീസ്, ഇ.കെ മുരളി, കെ.സലി, എന്നിവർ പ്രസംഗിച്ചു. യോഗത്തിന് മുൻപ് പ്രതിഷേധ പ്രകടനവും നടത്തി.