pt-poul-
മെഗാ കാർണിവൽ

കാലടി : മലയാറ്റൂർ മണപ്പാട്ടുചിറയിലെ മെഗാ കാർണിവലി​നോട് അനുബന്ധിച്ച് നടത്തപ്പെടുന്ന നക്ഷത്ര തടാകവും പ്രശസ്തമായ പപ്പാഞ്ഞിയുടെ കാൽനാട്ട് കർമ്മവും മലയാറ്റൂരിൽ നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ കാൽനാട്ടു കർമ്മം നിർവഹിച്ചു. മലയാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ് അനുമോൾ ബേബി, വൈസ് പ്രസിഡണ്ട് ഷാഹിൻ കണ്ടത്തിൽ, മലയാറ്റൂർ സെൻറ് തോമസ് പള്ളി വികാരി ജോൺ

തേക്കാനത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നക്ഷത്ര തടാകം മെഗാ കാർണിവൽ 2018 ന് വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിക്കുന്നത്. മലയാറ്റൂർ ജനകീയ വികസന സമിതിയുടെയും, ത്രിതല പഞ്ചായത്തുകളുടെയും നേേതൃത്വത്തിലാണ് മെഗാ കാർണിവൽ പരിപാടി സംഘടിപ്പിക്കുന്നത്.ഇതിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സാംസ്കാരിക പരിപാടികളും വിനോദ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 25 മുതൽ 31 വരെയാണ് കാർണിവൽ ആഘോഷങ്ങൾ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ മാടവന, സമിതി ചെയർമാൻ സുരേഷ് മാലി, വൈസ് ചെയർമാൻ ബിജു മുട്ടത്തോടിൽ, സെക്രട്ടറി ലിയോ ജോസ്, ജനറൽ കൺവീനർ സിജു നടുകുടി, പ്രോഗ്രാം ഡിസൈനർ വിൽസൺ മലയാറ്റൂർ തുടങ്ങിയവർ പങ്കെടുത്തു. 10018 നക്ഷത്രങ്ങൾ മണപ്പാട്ട് ചിറക്ക്ചു റ്റും തെളിയിച്ചു കൊണ്ടായിരിക്കും മെഗാ കാർണിവലിന് തുടക്കം കുറിക്കുക.