sndp-nadhayttukunnam-
നന്ത്യാട്ടുകുന്നം ശാഖായുടെ പ്ളാറ്റിനം ജൂബിലി ആഘോഷം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : എസ്.എൻ.ഡി.പി നന്ത്യാട്ടുകുന്നം ശാഖയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ശാഖാമന്ദിരം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. കാളികുളങ്ങര മഠം സെക്രട്ടറി സ്വാമി ഗുരുപ്രശാന്തം അനുഗ്രഹ പ്രഭാഷണവും യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണവും നടത്തി. ശാഖയിലെ മുതിർന്ന അംഗങ്ങളെ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി.ബാബു ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ‌് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, മേഖല കൺവീനർ ഡി. പ്രസന്നകുമാർ, മുൻ ശാഖാ പ്രസിഡന്റ് പി.ജി. ബാലകൃഷ്ണൻ, ശാഖാ സെക്രട്ടറി കെ.ബി. വിമൽകുമാർ, വൈസ് പ്രസിഡന്റ് ഓമന ശിവൻ, വനിതാസംഘം സെക്രട്ടറി വിലാസിനി തുടങ്ങിയവർ സംസാരിച്ചു. ഗുരുദേവ ദർശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഡോ. ഗീതാ സുരാജ് പ്രഭാഷണം നടത്തി.