lic
ആൾ ഇന്ത്യ ലൈഫ് ഇൻഷുറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 21ാമത് വാർഷിക സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: എൽ.ഐ.സി ഏജന്റുമാർക്ക് ഇ.എസ്.ഐ നടപ്പിലാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ആൾ ഇന്ത്യ ലൈഫ് ഇൻഷ്വറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 21 -ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഷ്വറൻസ് വ്യവസായത്തിന്റെ നട്ടെല്ലായ രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന എൽ.ഐ.സി ഏജന്റുമാർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വർക്കിംഗ് ചെയർമാൻ എൻ.കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, സ്‌കോർഷിപ്പുകൾ എന്നിവ വിതരണം ചെയ്തു. എ.ഐ.എൽ.ഐ.എ.എഫ് രക്ഷാധികാരി കെ.സി. ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് സി. രാധാകൃഷ്ണൻ, സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ, അബ്ദുൽ സമദ്, വിനയ് തിലക്, വിൻസെന്റ് പ്രതാപ്, എൻ.ഒ. ജോർജ്, കെ. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഡിവിഷൻ പ്രസിഡന്റ് ടി.കെ ബിനോയ് സ്വാഗതവും ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ ഡി. തങ്കച്ചൻ നന്ദിയും പറഞ്ഞു.