house
ചെങ്ങമനാട് പറമ്പയം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടക്കപ്പറമ്പിൽ നിസാറിൻെറ കുടുംബത്തിന് നിർമ്മിക്കുന്ന വീടിൻെറ ശിലാസ്ഥാപനം ഡി.സി.സി പ്രസിഡൻറ് ടി.ജെ.വിനോദ്, അൻവർസാദത്ത് എം.എൽ.എ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

നെടുമ്പാശേരി: ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന പറമ്പയം നടക്കപ്പറമ്പിൽ നിസാറിന്റെ കുടുംബത്തിന് കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടിന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. മുഹമ്മദ് സിയാദ് നിസാമി പ്രാർത്ഥന നടത്തി. മുൻ എം.എൽ.എ എം.എ.ചന്ദ്രശേഖരൻ, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, ഷരീഫ് തുരുത്ത്, സരള മോഹനൻ, രാജേഷ് മഠത്തിമൂല, പി.വൈ.വർഗീസ്, പി.ബി.സുനീർ, ആനന്ദ് ജോർജ്, ജെർളി കപ്രശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

അയൽവാസിയുടെ പറമ്പിലെ വൃക്ഷങ്ങൾ കടപുഴകി വീണാണ്‌ നിസാറിന്റെ വീട് തകർന്നത്. വൃദ്ധമാതാവും ഭാര്യയും ഭിന്നശേഷിക്കാരി​യായ 14കാരിയടക്കം രണ്ട് പെൺമക്കളുമടങ്ങുന്നതാണ് നിസാറിന്റെ കുടുംബം. സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തത്തെുടർന്നാണ് മരങ്ങൾ വെട്ടാതിരുന്നത്. അധികാരികൾക്ക് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ദുരിതജീവിതത്തിലായ നിസാറും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്.