mla
അൻവർ സാദത്ത് എം.എൽ.എ, ടി.ജെ. വിനോദ് എന്നിവർ ആലുവയിലെ ജലശുദ്ധീകരണശാല സന്ദർശിക്കുന്നു

ആലുവ: പെരിയാറിൽ ചെളി ഉയർന്നതിനെ തുടർന്നു തകരാറിലായ ആലുവയിലെ ജലശുദ്ധീകരണ ശാല അൻവർ സാദത്ത്, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എന്നിവർ സന്ദർശിച്ചു. ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത് സർക്കാർ ഗൗരവമായെടുക്കുന്നില്ലെന്നും അടിയന്തരമായി വിഷയം പരിഹരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

ഡാമുകളിൽ നിന്നും ഒഴുക്കിയ ചെളിയാണ് പെരിയാറിൽ അടിഞ്ഞതെങ്കിൽ അധികൃതരുടെ പേരിൽ നടപടിയെടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറിമാരായ എം.ജെ. ജോമി, പി.എൻ. ഉണ്ണികൃഷ്ണൻ, ബ്ളേക്ക് പ്രസിഡന്റ് തോപ്പിൽ അബു, ആനന്ദ് ജോർജ്, ലത്തീഫ് പുഴിത്തറ, ജോസി. പി. ആൻഡ്രുസ്, പി.ബി.സുനീർ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.