പിറവം: ഉത്സവാഘോഷത്തിനായി പിരിച്ച തുക ആഘോഷങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പിറമാടം ശ്രീധർമ്മശാസ്താക്ഷേത്രം ട്രസ്റ്റ് മാതൃകയായി. അനൂപ് ജേക്കബ് എം.എൽ.എ. 50000 രൂപയുടെ ചെക്ക് ക്ഷേത്രം ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ, ജില്ലാ പഞ്ചായത്തംഗം കെ എൻ. സുഗതൻ എന്നിവർ സന്നിഹിതരായിരുന്നു.