മൂവാറ്റുപുഴ: അയ്യപ്പഭക്തന്മാർക്കായി ഇടത്താവളമായ വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ശൗചാലയം ഒരുക്കി. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കന്റെ തീർത്ഥാടന വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 14 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ഷേത്രത്തിനുപിന്നിലെ ഗ്രൗണ്ടിൽ ശൗചാലയം നിർമ്മിച്ചത്.
എൽദോ എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.സി. സുനിൽകുമാർ അദ്ധ്യക്ഷനായി. ജോസഫ് വാഴയ്ക്കൻ, വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, ട്രസ്റ്റ് സെക്രട്ടറി കെ.എസ്.കെ. പ്രകാശ്, മാനേജർ പി.ചന്ദ്രശേഖരൻ നായർ, ജോ. സെക്രട്ടറി ആർ. ജയറാം, കെ.ബി. വിജയകുമാർ, മുൻപ്രസിഡന്റ് കെ.എ. ഗോപകുമാർ എന്നിവർ സംസാരിച്ചു. മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ കഞ്ഞിവിതരണവും എം.എൽ.എ ഉദ്ഘാടനം ചെയ്തു.