മൂവാറ്റുപുഴ: തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതിസദസും ഗാന്ധിചിത്രം അനാച്ഛാദനവും പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. വി. ജോർജ്, കെ.പി. പൈലി, ചിത്രകാരൻ ടി.എ. കുമാരൻ, ലൈബ്രറി വൈസ് പ്രസിഡന്റ് പി.എം. ഗിവർഗീസ് എന്നിവർ സംസാരിച്ചു. കലാമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.