muncipality
അങ്കമാലി നഗരസഭയിൽ മലബാറി ആടു വിതരണം ചെയർപേഴ്സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി നഗരസഭയിൽ മലബാറി ആടുവളർത്തൽ പരിപാടിയുടെ ഭാഗമായി വീട്ടമ്മമാർക്ക് ആടുകളെ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം മൃഗാശുപത്രിയിൽ ചെയർപേഴ്സൺ എം.എം. ഗ്രേസി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലില്ലി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുപ്പത് പേർക്കാണ് ആദ്യഘട്ട വിതരണം ചെയ്യുന്നത്. പതിനായിരം രൂപ നഗരസഭ സബ്സിഡിയും പതിനാലായിരം രൂപ കേരള ഗ്രാമീൺ ബാങ്ക് വഴിി ലോണും ഗുണഭോക്താക്കൾക്ക് ലഭിക്കും.20 കിലോ തൂക്കം വരുന്ന 3 ആടുകളെയാണ് ഓരോരുത്തർക്കും നൽകുന്നത്.