aster
ശ്വാസകോശ ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സജ്ജീകരിച്ച ഓക്‌സിജൻ ബാറിൽ നടൻ ടൊവീനോ തോമസ് ഓക്‌സിജൻ സ്വീകരിക്കുന്നു. കമാൻഡർ ജെൽസൺ കവളക്കാട്ട്, ഡോ. ജേക്കബ് ബേബി തുടങ്ങിയവർ സമീപം.

കൊച്ചി: ശ്വാസകോശ ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി പൾമണോളജി വിഭാഗം സൗജന്യ ശ്വാസകോശരോഗ ബോധവത്ക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. എറണാകുളം ടൗൺഹാളിൽ ചലച്ചിത്രതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ഓക്‌സിജൻ ബാറും സജ്ജമാക്കിയിരുന്നു. എറണാകുളത്തെ നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ ഡിസൈൻ മത്സരവും നടത്തി.

ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ. കമാൻഡർ ജെൽസൺ കവളക്കാട്ട്, ലീഡ് കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. ജേക്കബ് ബേബി തുടങ്ങിയവർ പങ്കെടുത്തു