1-k-2
നിക്ഷേപ സമാഹരണത്തിൽ ഒന്നാമതെത്തിയ കാക്കൂർ സർവീസ് സഹകരണ ബാങ്കിനുള്ള പുരസ്‌കാരം എൽദോ എബ്രഹാം എംഎൽഎയിൽ നിന്നും പി പി സാജുവും ഗ്രെസി ചെറിയാനും ഏറ്റുവാങ്ങുന്നു.

കൂത്താട്ടുകുളം: മൂവാറ്റുപുഴ താലൂക്ക് തലത്തിൽ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപ സമാഹരണം നടത്തി കാക്കൂർ സർവീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനം നേടി. താലൂക്ക് സഹകരണ വാരാഘോഷ ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എയിൽ നിന്ന് ബാങ്ക് ഡയറക്ടർ പി.പി. സാജു, സെക്രട്ടറി ഗ്രെസി ചെറിയാൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.