mudak
മുടക്കുഴ പഞ്ചായത്തിലെ നവീകരിച്ച കാർഷിക വിപണന കേന്ദ്രം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, വൈസ് പ്രസിഡന്റ് എ.ടി.അജിത്ത്കുമാർ എന്നിവർ സമീപം

കുറുപ്പുംപടി: മുടക്കുഴ പഞ്ചായത്തിലെ കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള കാർഷിക വിപണനകേന്ദ്രം . കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി.അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി മാത്യൂ, മിനിഷാജി, ജോഷി തോമസ്, എൻ.പി. രാജീവ്, ജോസ് .എ .പോൾ, വി.ഒ. ബെന്നി, ഷാജി കീച്ചേരി എന്നിവർ സംസാരിച്ചു.