714
അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതം പ്രസിഡന്റ് എം.എസ്.ഗിരീഷ് കുമാർ വിതരണം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിത വിതരണം ബാങ്ക് ഹാളിൽ നടന്നു. പ്രസിഡന്റ് എം.എസ്. ഗിരിഷ്‌കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. ബേബി അദ്ധ്യക്ഷത വഹിച്ചു. അഞ്ചു ശതമാനം മുതൽ പത്ത് ശതമാനം വരെ ലാഭവിഹിതം വിതരണം ചെയ്തു. ഭരണസമിതി അംഗങ്ങളായ ഷോബി ജോർജ്, സിജോ ജോസ്, ബിജു പൗലോസ്, ഷൈറ്റ ബെന്നി, ജോസ് വർഗീസ്, സെക്രട്ടറി ജോയ്സ് പോൾ എന്നിവർ പ്രസംഗിച്ചു.