muthalib
ബി.എ. അബ്ദുൾ മുത്തലിബ് , ചെയർമാൻ

ആലുവ: അർബൻ സഹകരണ ബാങ്ക് ചെയർമാനായി ബി.എ. അബ്ദുൾ മുത്തലിബിനെയും വൈസ് ചെയർമാനായി ജോസി പി. ആൻഡ്രൂസിനെയും വീണ്ടും തിരഞ്ഞെടുത്തു. ഭാരവാഹികൾക്ക് പുറമെ ഭരണസമിതി അംഗങ്ങളായി എം.കെ. അബ്ദുൾ ലത്തീഫ്, കെ.എം. ജാഫർ, പി.കെ. മുകുന്ദൻ, സി.യു. യൂസഫ്, എ.ആർ. അമൽരാജ്, ബിൻസി പോൾ, ലില്ലി പോൾ, ലൈസ സെബാസ്റ്റ്യൻ, ടി.എ. ചന്ദ്രൻ, വി.എ. യൂസഫ് സിദ്ധിഖ്, ടി..എച്ച്. റഷീദ് എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബോർഡിന്റെ പ്രഥമയോഗം ചേർന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ആലുവ താലൂക്ക്, പറവൂർ താലൂക്ക്, കുന്നത്തുനാട് താലൂക്കിലെ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തുകൾ ഒഴികെയും കണയന്നൂർ താലൂക്കിലെ കളമശേരി മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളാണ് ബാങ്കിന്റെ പ്രവർത്തനപരിധിയിലുള്ളത്.