ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണം, പുസ്തക പ്രകാശനം, നവോത്ഥാന കേരളം സെമിനാർ എന്നിവ സംഘടിപ്പിച്ചു. കെ.വി. ചന്ദ്രശേഖരൻ കോടനാടിന്റെ കൊച്ചിൻ ഷിപ്പ് യാർഡും ഞാനും എന്ന പുസ്തകം എ.എം. യൂസഫ് പ്രകാശനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ നവോത്ഥാന കേരളം സെമിനാറിൽ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ പുരസ്‌കാര വിതരണം എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് നിർവ്വഹിച്ചു. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ. ഷംസുദീൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ഉണ്ണി, ആബിദ ഷെരീഫ്, എ.എ. മാഹിൻ, ലൈല അഷറഫ് എന്നിവർ പ്രസംഗിച്ചു.