കൊച്ചി: വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ മൃതദേഹം കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ ഒൗദ്യോഗിക ബഹുമതികളടെ കബറടക്കി. എറണാകുളം നോർത്തിലെ വസതിയിലും മസ്ജിദിലും വൻജനാവലി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, പ്രവർത്തക സമിതിത അംഗം പി.സി ചാക്കോ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം ഹസൻ, വർക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.പിമാരായ പ്രൊഫ.കെ.വി തോമസ്, ശശി തരൂർ, ആന്റോ ആന്റണി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, മേയർ സൗമിനി ജെയിൻ, ആര്യാടൻ മുഹമ്മദ്, മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ, കെ.സി ജോസഫ് എംഎൽഎ, ജോസഫ് വാഴക്കൻ, രാജ് മോഹൻ ഉണ്ണിത്താൻ, വി.ഡി സതീശൻ എം.എൽ.എ, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ തുടങ്ങി നിരവധിപേർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.