pranathi-kala-samskarikav
പ്രണതി കലാ സാഹിത്യ വേദി പറവൂരിൽ സംഘടിപ്പിച്ച വൈചാരിക സദസ്സ് ഭാരതീയ വിചാരകേന്ദ്രം പ്രവർത്തകനും ചിന്തകനുമായ കെ.സി. വിനയരാജൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂ‌ : കേരളത്തിൽ നടന്ന സാമൂഹ്യ നവോത്ഥാന പ്രക്രിയ ആദ്ധ്യാത്മികവും സമന്വയാത്മകവുമായിരുന്നു. ഇതിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ലെന്ന് ഭാരതീയ വിചാരകേന്ദ്രം പ്രവർത്തകനും ചിന്തകനുമായ കെ.സി. വിനയരാജൻ പറഞ്ഞു. പ്രണതി കലാസാഹിത്യവേദി പറവൂരിൽ സംഘടിപ്പിച്ച വിചാരസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രണതി കലാസാഹിത്യവേദി പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ആർ. മോഹനകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ചിത്രഭാനു നമ്പൂതിരിപ്പാട്‌, കെ.ആർ. രമേശ്‌, ആർ.വി. ബാബു. മുരളി നെല്ലിപ്പിള്ളി, രാജു മാടവന എന്നിവർ സംസാരിച്ചു.