thura
വെങ്ങോല ഗ്രാമ പഞ്ചായത്തിലെ തുറ പാലംനിർമമിക്കുന്നസ്ഥലം എൽദോ എബ്രഹാം എം.എൽ.എ യോടൊപ്പംജനപ്രതിനിധികൾ സന്ദർശിക്കുന്നു

പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ടാങ്ക് സിറ്റി പ്രദേശത്ത് പുതിയ പാലം വരുന്നു. പെരിയാർ വാലി കനാലിന് കുറുകെ നിർമ്മിക്കുന്നപാലത്തിന് ഭരണാനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 27.21 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.

9.3 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം.

54 വർഷം പഴക്കമുള്ള നിലവിലുള്ള പാലം ഇടുങ്ങിയതും കാലപ്പഴക്കം മൂലം ബലക്ഷയമുള്ളതുമാണ്. പെരുമ്പാവൂർ, കോലഞ്ചേരി, മൂവാറ്റുപുഴ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനായ ടാങ്ക് സിറ്റിയിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ജംഗ്‌ഷൻ വികസനത്തിലും കനാൽ പാലം പുനർ നിർമ്മാണത്തിലും ഇടപെടണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.

സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ടെൻഡർ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെആരംഭിക്കും. ജലസേചന വകുപ്പിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല.

തുറ പാലം നിർമ്മാണത്തിന് ജനുവരിയോടെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിക്കും. വെങ്ങോല പഞ്ചായത്തിലെ ചെമ്പരത്തുകുന്നിനെയും വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ചെറുവേലിക്കുന്നിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. 1.50 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. നിർദ്ദിഷ്ട പാലം നിർമ്മിക്കുന്ന പ്രദേശം എം.എൽ.എ സന്ദർശിച്ചു. പദ്ധതിയുടെ ഭരണാനുമതി ലഭ്യമായി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. 11 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം. 4 മീറ്റർ വീതിയിൽ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചിരുന്നുവെങ്കിലും 8 മീറ്ററാക്കി പുതുക്കി സമർപ്പിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സംരക്ഷണഭിത്തിയും അപ്രോച്ച് റോഡു നിർമ്മാണവും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ടാഴ്ച കൊണ്ട് ഡിസൈൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കും. തുടർന്ന് സാങ്കേതികാനുമതി നേടി ടെൻഡർ നടപടി ക്രമങ്ങൾ ജനുവരിയോടെ പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

ജനപ്രതിനിധികളായ പി.എ മുക്താർ, അനീസ ഇസ്മായിൽ, റെനീഷ അജാസ്, മുൻ പഞ്ചായത്തംഗം എം.കെ ഖാലിദ്, എ. കെ അഫ്‌സൽ, ടി.കെ ജാഫർ, എം.ഇ അഷ്റഫ്, അബ്ദുൽ ഖാദർ വി.കെ, എം.കെ നാസർ, മുജീബ് പി.കെ, എ. എ ഹംസ, എം.എം അഷ്റഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജോസ്, പിയൂസ് വർഗീസ് എന്നിവർ എം.എൽ.എ യോടൊപ്പം സ്ഥലം സന്ദർശിച്ചു.