soofi
എം.ഇ.എസ് പബ്ലിക് സ്‌കൂൾ 'സ്‌പോർട്ടക്കസ് 2018' സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് പെരുമ്പാവൂർ എസ്.ഐ സൂഫി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : എം.ഇ.എസ് പബ്ലിക് സ്‌കൂൾ 'സ്‌പോർട്ട്‌സ് 2018' സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് പെരുമ്പാവൂർ എസ്.ഐ സൂഫി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ എൻ.എച്ച്. നവാസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ സെക്രട്ടറി വി.എച്ച് മുഹമ്മദ് സ്വാഗതം പറഞ്ഞു. എം.ഇ.എസ് കോളേജ് മാറമ്പള്ളി ചെയർമാൻ മുഹമ്മദ് സലിം മുഖ്യ പ്രഭാഷണം നടത്തി. എം.ഇ.എസ് കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് വി.എ. പരീത്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജബ്ബാർ ജലാൽ, മാറമ്പള്ളി കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു, സ്‌കൂൾ പ്രിൻസിപ്പൽ കെ. അരുൺ, സ്‌പോർട്‌സ് വിഭാഗം മേധാവി അജ്മൽ മൈദീൻ എന്നിവർ സംസാരിച്ചു.