jayasree

കൊച്ചി: കേരള ഹൈക്കോടതി ജുഡിഷ്യൽ രജിസ‌്ട്രാർ എളമക്കര ഭവൻസ‌് വിദ്യാമന്ദിറിനുസമീപം പൂവമ്പിള്ളി ലെയ‌്നിൽ അജയശ്രീയിൽ ജയപ്രകാശിന്റെ ഭാര്യ ജയശ്രീ വൈഭവിനെ (55) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ ജനലിനോട‌് ചേർന്നായിരുന്നു മൃതദേഹം.വീട്ടുകാർ ഇന്നലെ രാവിലെ ഏഴോടെ എളമക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാറാണ് ജയശ്രീ. ഭർത്താവ‌് ജയപ്രകാശ‌് ഇന്റലിജൻസ‌് ബ്യൂറോ റിട്ടയേർഡ‌് ഉദ്യോഗസ്ഥനാണ‌്. മകൻ: അജയ‌് പ്രകാശ‌് (ബംഗളൂരു). സംസ‌്കാരം ഇന്ന് പച്ചാ‌ളം പൊതുശ‌്മശാനത്തിൽ.