ആലുവ: പ്രശസ്ത നേത്രരോഗ വിദഗ്ദ്ധൻ ഡോ. ടോണി ഫെർണാണ്ടസിൻെറ ആത്മകഥ 'നേത്രോത്സവം' വരാപ്പുഴ അർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർട്ടൂണിസ്റ്റ് യേശുദാസന് നൽകി പ്രകാശിപ്പിച്ചു. മുൻ കോഴിക്കോട് ബിഷപ്പ് മാക്‌സിൻ നെറോനയുടെ അനുഭവകഥ ആർച്ച് ബിഷപ്പ് വിവരിച്ചു. കണ്ണിന് കാഴ്ച്ച കുറഞ്ഞപ്പോൾ തത്‌സ്ഥാനം രാജിവെക്കാൻ തീരുമാനിച്ച ബിഷപ്പിന് അഞ്ച് വർഷത്തേക്ക് കാഴ്യ്ച്ചക്ക് കുറവൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് ഡോ. ടോണി ഫെർണാണ്ടസ് ആണ്. തുടർന്ന് അഞ്ച് വർഷത്തോളം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എം.എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സേതു പുസ്തകം പരിചയപ്പെടുത്തി. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, ഡോ. സി.എം. ഹൈദ്രാലി, സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ശാലിനി, ആലുവ മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ, മാദ്ധ്യമ പ്രവർത്തകൻ യാസർ അഹമ്മദ്, കോറ പ്രസിഡന്റ് പി.എ. ഹംസക്കോയ, സെക്രട്ടറി കെ. ജയപ്രകാശ്, വി.ഡി. രാജൻ എന്നിവർ സംസാരിച്ചു.