mvpa-180
മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ നാഷണൽ ലെവൽ മെഗാ ടെക്‌നിക്കൽ ഫെസ്റ്റിവൽ ഒബ്സ്‌ക്യൂറയുടെ ഉദ്ഘാടനം കൊച്ചിൻ റിഫൈനറി ജനറൽ മാനേജർ നൈനാൻ സി.എ നിർവഹിക്കുന്നു. സി പി മുഹമ്മദ്, വി.യു. സിദ്ധീഖ് , കെ.എം. ഷംസുദ്ദീൻ, എ എ റഹീം, അബ്ദുൽ ഖാദർ , കെ എം മൊയ്തീൻ ,കെ വൈ സാദിഖ്, കെ എം ഹസൻ, മുഹമ്മദ് അസ്ലം , ഡോ മുഹമ്മദ് സിദ്ധീഖ് എന്നിവർ സമീപം

മൂവാറ്റുപുഴ: മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ നാഷണൽ ലെവൽ മെഗാ ടെക്‌നിക്കൽ ഫെസ്റ്റിവൽ ഒബ്സ്‌ക്യൂറയുടെ ഉദ്ഘാടനം കൊച്ചിൻ റിഫൈനറി ജനറൽ മാനേജർ നൈനാൻ സി.എ നിർവഹിച്ചു. കോളേജ് ചെയർമാൻ സി.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇലാഹിയ ട്രസ്റ്റ് ട്രഷറർ വി.യു. സിദ്ധിഖ് , കോളേജ് മാനേജർ കെ.എം. ഷംസുദ്ദീൻ, ട്രഷറർ എ എ റഹീം, ട്രസ്റ്റ് അംഗങ്ങളായ അബ്ദുൽ ഖാദർ , കെ എം മൊയ്തീൻ, കെ.വൈ. സാദിഖ്, കെ.എം. ഹസൻ, മുഹമ്മദ് അസ്ലം , പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സിദ്ധിഖ്, ഡയറക്ടർ മുഹമ്മദ് അലി, പി.ടി.എ പ്രസിഡന്റ് അഡ്വ. റഹീം പൂക്കടശേരി എന്നിവർ സംസാരിച്ചു. ഇന്ന് സമാപിക്കും. പ്രവേശനം സൗജന്യം.