dist
ആസ്ട്രേലിയൻ പഠന സംഘം സിസ്റ്റിൽ

അങ്കമാലി: ഓസ്ട്രേലിയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ പതിനാലംഗപഠന സംഘം ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എത്തി. ഡിസ്റ്റിലെ സാമൂഹ്യസേവന വിഭാഗവും ജെ.സി.യുവും തമ്മിലുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച് പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ എത്തിയിട്ടുള്ളത്. ജെ.സി.യു ഫാക്കൽറ്റി ഡോ. ഡെബ്ര മൈൽസിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. പതിനഞ്ചു ദിവസത്തോളം ഇവർ ഇവിടെയുണ്ടാകും. ആഗോളതലത്തിൽ സോഷ്യൽവർക്കും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ഡിസംബർ 5, 6 തീയതികളിൽ നടക്കുന്ന ഡിസ്റ്റിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ കൂടി പങ്കെടുത്തതിനുശേഷം മടങ്ങും.