മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിൽ നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിക്കുന്നു...പി.കെ.ബാബുരാജ് , ഉമാമത്ത് സലീം, ജിനു ആന്റണി, പി.എസ്.വിജയകുമാർ, കെ.ജെ.സേവ്യർ, ഡോ.ഷമീം അബുബക്കർഎന്നിവർ സമീപം
മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിച്ചു. വൈസ് ചെയർമാൻ പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലീം, കൗൺസിലർമാരായ ജിനു ആന്റണി, പി.എസ്. വിജയകുമാർ, കെ.ജെ. സേവ്യർ, ഡോ. ഷമീം അബുബക്കർ, ഡോ.പി.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
ഗുണഭോക്തൃ പദ്ധതികളായ കറവപ്പശുക്കൾക്ക് കാലിത്തീറ്റ, പശു വിതരണം, പശു വളർത്തൽ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 20 ഗുണഭോക്താക്കൾക്ക് 10,000 രൂപയുടെ കാലിത്തീറ്റ സബ്‌സിഡിയും 10 ഗുണഭോക്താക്കൾക്ക് കറവപ്പശു വാങ്ങുന്നതിന് 25,000 രൂപ സബ്‌സിഡിയും എസ്.സി വിഭാഗത്തിന് 35,000രൂപ സബ്‌സിഡിയും നൽകും.