മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സുഭാഷ് കടക്കോടിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന പായിപ്ര കൃഷ്ണൻ യു.ഡി.എഫിലെ മുൻ ധാരണ അനുസരിച്ച് രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. സുഭാഷിന് ഏഴും എതിർ സ്ഥാനാർത്ഥി സി.പി.ഐയിലെ ടി.എം.ഹരീസിന് അഞ്ച് വോട്ടും ലഭിച്ചു. ആർ.ഡി.ഒ അനിൽകുമാർ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദനയോഗം മുൻ എം.എൽ.എ.ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ് , വിൻസെന്റ് ജോസഫ്, ആയവന പഞ്ചായത്ത് പ്രസിഡന്റ് എം.എം. അലിയാർ, പി.വി. കൃഷ്ണൻ നായർ, പായിപ്ര കൃഷ്ണൻ, ഒ.പി. ബേബി, ബാബു ഐസക്, ടി.എം.ഹാരീസ്, മേഴ്‌സി ജോർജ്, ലിസി ജോളി, ജാൻസി ജോർജ്, എം.എസ്. സജിത എന്നിവർ സംസാരിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി അദ്ധ്യക്ഷത വഹിച്ചു.