jomi
അത്താണിയിൽ സംഘടിപ്പിച്ച എം.ഐ.ഷാനവാസ് എം.പി അനുശോചന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോമി ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായിരുന്ന എം.ഐ. ഷാനവാസ് എം.പിയുടെ നിര്യാണത്തിൽ നെടുമ്പാശേരി ബ്ളോക്ക് കമ്മിറ്റി അനുശോചന യോഗം നടത്തി. ഷാനവാസിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോമി പറഞ്ഞു. മുൻ എം.എൽ.എ എം.എ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കപ്രശേരി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ പി.വൈ. വർഗീസ്, സണ്ണി പോൾ, എം.ബി. രവി, പി.ബി. സുനീർ, കെ.എച്ച്. കബീർ, സി.വി. ഐസക്, സി.വൈ. ശാബോർ, കെ.പി. കുഞ്ഞുമോൻ, ഷരീഫ് തുരുത്ത്, ടി.കെ. അബ്ദുസലാം, ജെർളി കപ്രശേരി, പി.എം. ഹുസൈർ തുടങ്ങിയവർ സംസാരിച്ചു.