മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് ഗവ.എൽ.പി സ്‌കൂളിൽ ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂം ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് ഗവ. എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എസ്. ലിമ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി ബി.പി.ഒ പി.കെ. മണി പദ്ധതി വിശദീകരിച്ചു. ദേശം ഗവ. ജെ.ബി.സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എ. റംലത്ത് ബീവി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ടി.കെ. സുധീർ, കെ.എം. അബ്ദുൽഖാദർ, ഹെഡ്മിസ്ട്രസ് മിനിമോൾ രാജൻ, ജെ.ജി പുഷ്പലത, കെ.വി. ആന്റണി, എൻ.ടി. ജയപ്രകാശ്, സി.എ. സജീവ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് എൽ.പി സ്‌കൂൾ തലത്തിൽ നടപ്പാക്കുന്ന ആദ്യ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയാണിത്. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി മുൻ കയ്യെടുത്താണ് സ്മാർട്ട്ക്ലാസ് റൂം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.