പറവൂർ : സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്ന പണം നാടിന്റെ വികസനത്തിനാണ് ഉപയോഗപ്പെടുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണ ബാങ്കിന്റെ തെക്കേ നാലുവഴിയിലുള്ള പ്രഭാത- സായാഹ്ന ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകൾക്ക് മാത്രമേ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ സ്വാശ്രയത്വം വികസിപ്പിക്കുവാനും നിലനിർത്തുവാനും സാധിക്കുകയുള്ളൂ. സഹകരണ ബാങ്കുകൾ തകർക്കപ്പെടുന്ന അന്തരീക്ഷം വരുമ്പോൾ ഈ ആശയം മനസിൽ ഉണ്ടാകണമെന്നു മന്ത്രി പറഞ്ഞു. ഗാന്ധി സ്മാരക സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ആർ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ എം.എൽ.എ, പി. രാജു, കെ.എം. ദിനകരൻ, യേശുദാസ് പറപ്പിള്ളി, പി.എ. ചന്ദ്രിക, ഇ.പി. ശശിധരൻ, ജലജ രവീന്ദ്രൻ, സി.ആർ. രാജീവ്, കെ.കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.