news-photo
ലോക പൈതൃക വാരത്തോടനുബന്ധിച്ച് ഹിൽ പാലസിൽ നടന്ന പ്രഭാഷണപരിപാടിയിൽ ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ സംസാരിക്കുന്നു. പഠനകേന്ദ്രം രജിസ്ട്രാർ ഇ. ദിനേശൻ, ഡയറക്ടർ ജനറൽ ഡോ. എം.ആർ. രാഘവവാരിയർ എന്നിവർ സമീപം.

തൃപ്പൂണിത്തുറ: മനുഷ്യർ പ്രകൃതിയിൽ ഇടപെടുമ്പോഴാണ് സംസ്‌കാരപൈതൃകങ്ങൾ ഉണ്ടാകുന്നതെന്നും അവ പല തരത്തിലുള്ള ആശയങ്ങളുടെയും പക്രിയകളുടെയും കലർപ്പാണെന്നും കേരള ഗ്രന്ഥശാല സംഘം പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ലോകപൈതൃക വാരത്തോടനുബന്ധിച്ച് പൈതൃകപഠനകേന്ദ്രം ഹിൽപാലസിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധപൈതൃകങ്ങൾ എന്നൊന്നില്ലെന്നും പാരമ്പര്യത്തെക്കുറിച്ചുള്ള അതിരുകവിഞ്ഞ അഭിനബോധം സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം.ആർ.രാഘവവാരിയർ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഇ. ദിനേശൻ, ലക്ച്ചറർ പി. ഈശ്വരൻ എന്നിവർ പങ്കെടുത്തു.