പറവൂർ : മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് യൂണിയൻ നടൻ ജയരാജ് വാര്യരും ആർട്സ് ക്ളബ് ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷും ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അഭിരാമി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ, സെക്രട്ടറി ടി.എസ്. ബിജിൽകുമാർ, മാനേജർ കെ.സി. സതീശ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഒ.എസ്. ആശ, ഡോ. സി.കെ. ശങ്കരൻ നായർ, ഡോ. കെ.എസ്. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് ടി.എസ്. സുധീഷ്, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് കെ.ജി. പ്രദീപ്, സി.ജെ. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.