തൃപ്പൂണിത്തുറ: സി.പി.എം മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന വാട്ടർ അതോറിട്ടി റിട്ട. ഉദ്യോഗസ്ഥൻ തെക്കുംഭാഗം ചൂരക്കാട് തമ്മണ്ടിയിൽ ടി.ആർ.ഗോപിനാഥൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ്, കർഷക സംഘം ഏരിയ സെക്രട്ടറി, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. മുളന്തുരുത്തി ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എ.കെ. രേണുക (റിട്ട. മിഡ്വൈഫ്, ഹെൽത്ത് വിഭാഗം, കൊച്ചി കോർപ്പറേഷൻ). മക്കൾ: അമ്പിളി (ആസ്ട്രേലിയ), അപ്പു (ബി.പി.സി.എൽ, അമ്പലമുകൾ). മരുമക്കൾ: ജോസ് സിറിയക്, ശ്രീമോൾ.