കാലടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അയ്യമ്പുഴ പ്ലാന്റേഷൻ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജീവനക്കാർ പണിമുടക്കിലേക്ക്. സമരത്തിനു മുന്നോടിയായി കാലടി പ്ലാന്റേഷൻ ഫോറസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കോർപ്പറേഷനിൽ യഥാസമയം റബർ, കശുഅണ്ടി വില്പന നടത്താതെ സ്വകാര്യ വ്യക്തികളെ സഹായിച്ചതിൽ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡന്റ് തോമസ് കല്ലാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി.ജെ. ജോയ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡന്റ് എം.ഒ ജോസഫ്, ജനറൽ സെക്രട്ടറി ആനന്ദ്കുമാർ, ഷിബു, കെ വി ജോസ്, ശ്യാം കൃഷ്ണ, പ്രവീക്ഷ എ .നളൻ ഷൈബി പറമ്പിൽ, കെപി ബേബി, കെ. ഒ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.