പെരുമ്പാവൂർ: ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടുപയോഗിച്ച് പുതുക്കിപ്പണിത ചേരാനല്ലൂർ, കുന്നുമ്മേൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജാൻസി ജോർജ് നിർവഹിച്ചു. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, വാർഡ് മെമ്പർ െ്രസ്രല്ല സാജു, ബാബു ജോസഫ്, പി.ടി.എ പ്രസിഡന്റ് എം.വി. ജോസഫ്, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, പ്രിൻസിപ്പൽ എ.കെ. ചിന്നമ്മ, ഹെഡ്മാസ്റ്റർ കെ.എസ്. രവീന്ദ്രൻ നായർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.