മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചുരുങ്ങിയത് 200 ദിവസമെങ്കിലും തൊഴിലും ദിവസം 500 രൂപ വേതനവും നൽകണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം മറിയംബീവി നാസർ അദ്ധ്യക്ഷത വഹിച്ചു. സുജാത സതീശൻ സ്വാഗതം പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് ടി.പി. സൈജു പതാക ഉയർത്തി. ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. സുനിൽ, ലതശിവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ലതശിവൻ (പ്രസിഡന്റ്), സുജാത സതീശൻ, മറിയംബീവി നാസർ ( വൈസ് പ്രസിഡന്റുമാർ), കെ.പി. രാമചന്ദ്രൻ (സെക്രട്ടറി ), കെ.വി. സുനിൽ, ടി.പി. സൈജു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.