2
കൂത്താട്ടുകുളം നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാനം ജോസ് കെ.മാണി എം.പി നിർവഹിക്കുന്നു

കൂത്താട്ടുകുളം: നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ജോസ് കെ. മാണി എംപി അനുവദിച്ച 12 ലക്ഷം രൂപ മുടക്കി വാങ്ങിയ ആംബുലൻസിന്റെ താക്കോൽദാനം ജോസ് കെ.മാണി നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.സി. ജോസ് അദ്ധ്യക്ഷനായി. സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ, പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, ലീല കുര്യാക്കോസ്, വത്സ ബേബി, ഓമന മണിയൻ, എം.എം. അശോകൻ, എ.എസ്. രാജൻ, ടി.എസ്. സാറ, വിജയ ശിവൻ, ഷിബ രാജു, ജിനാമ്മ സിബി, ഗ്രേസി ജോർജ്, ലിനു മാത്യു, ബിന്ദു മനോജ്, ജോമി മാത്യു തുടങ്ങിയവർ സംസാരിച്ചു.