നെടുമ്പാശേരി:ബംഗളൂരുവിൽ നിന്ന് മേഘാലയയിലേക്ക് ജെറ്ര് എയർവേയ്‌സ് പ്രത്യേക എസ്‌കേപ്‌സ് ഹോളിഡേയ്‌സ് പാക്കേജ് പ്രഖ്യാപിച്ചു. തിരികെ വരുന്നതിന് ഉൾപ്പെടെയുള്ള ഇക്കണോമിക് ക്ലാസ് യാത്രാകൂലി, എയർപോർട്ട് ഗതാഗതം, ത്രീസ്‌റ്റാർ ഹോട്ടൽ താമസം, പ്രഭാത ഭക്ഷണം, വിനോദ സഞ്ചാര കാഴ്‌ചകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാക്കേജ്. ഉപഭോക്താക്കളുടെ ആവശ്യാർത്ഥം താമസം 4 സ്‌റ്റാർ, 5 സ്‌റ്റാർ ഹോട്ടലിലേക്ക് മാറ്റാനാകും.
മൂന്നു രാത്രിയും നാലു പകലുമുള്ള ഷില്ലോംഗ് - ഗുവഹാത്തി യാത്രയ്ക്ക് 34,160 രൂപയും നാല് രാത്രിയും അഞ്ചു പകലുമുള്ള ചിറാപ്പുഞ്ചി - വടക്കുകിഴക്കൻ യാത്രയ്ക്ക് 38,660 രൂപയുമാണ് നിരക്ക്. ഗുവഹാത്തിക്കും ബംഗളൂരുവിനുമിടയിൽ ജെറ്റ് എയർവേയ്‌സിന് ദിവസേന സർവീസുണ്ട്. രാവിലെ 10.10 ന് ബംഗളൂരുവിൽ നിന്നുള്ള വിമാനം ഉച്ചയ്ക്ക് 1.20ന് ഗുവഹാത്തിയിലെത്തും. വൈകിട്ട് 5.20നാണ് മടക്കം. രാത്രി 10.25ന് ബംഗളുരുവിലെത്തും.