പറവൂർ : പറവൂർ താലൂക്ക് സഹകരണ കാർഷികഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 55 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കോട്ടുവള്ളി തേവരുപറമ്പിൽ ടി.എച്ച്. ഹരിതയെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ കാഷ് അവാർഡ് സമ്മാനിച്ചു. വൈസ് പ്രസിഡന്റ് കെ.വി. പോൾ അദ്ധ്യക്ഷത വഹിച്ചു. ടി.എ. നവാസ്, പി.എ. രവീന്ദ്രനാഥൻ, പി.പി. ജോയ്, ഡേവിസ് പനയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.