mvpa-191
ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങൾക്കായി നടത്തിയ ഏകദിന സെമിനാർ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങൾക്കായി ഏകദിന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ജിമ്മി ജോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മേരി ജോർജ് തോട്ടം, ജിനു മടേയ്ക്കൽ, ബിനീഷ് കുമാർ, നെസ്റ്റ് ഡയറക്ടർ ഫാ. ജോർജ് കാരക്കുന്നേൽ, റെഡ്‌ക്രോസ് ട്രഷറർ ചാർളി ജെയിംസ്, റെഡ്‌ക്രോസ് കൗൺസിലർ ജസീന്ത പോൾ തുടങ്ങിയവർ പ്രസംഗിച്ചു.