befi
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ല കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നരേന്ദ്രമോഡി സർക്കാരിന്റെ ഭരണം സ്വദേശത്തെയും വിദേശത്തെയും വൻകിട കുത്തുകൾക്ക് വേണ്ടിയാണെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകൾ ജനുവരി 8,9 തീയതികളിൽ പൊതു പണിമുടക്കിനു തയ്യാറാവുകയാണന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എസ്. ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. ബെഫി ദേശീയ പ്രസിഡന്റ് സി.ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി ഷാജു ആന്റണി, കെ.എസ്. രവീന്ദ്രൻ, കെ.വി. ജോർജ്, കെ.എസ്. രമ, കെ. രാധാകൃഷ്ണൻ, പി.എ. ഓമന, പി.ജി. ഷാജു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സുനീർ കുമാർ സ്വാഗതവും ജോ. സെക്രട്ടറി എം.പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.