പൈങ്ങോട്ടൂർ: കുളപ്പുറം ആടുകുഴിയിൽ എ.എം. കുര്യാക്കോസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. വിശാഖപട്ടണം എസ്.എഫ്.എസ്. പ്രസ് മാനേജർ, പ്രിന്റിംഗ് സ്കൂൾ പ്രിൻസിപ്പൽ, കല്ലൂർക്കാട്, കലൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, പേരമംഗലം ആർ.പി.എസ്. പ്രസിഡന്റ്, പേരമംഗലം സഹകരണബാങ്ക് ഡയറക്ടർ, ആടുകുഴിയിൽ കുടുംബയോഗം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസമ്മ (ആയവന പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ, പേരമംഗലം എസ്.സി.ബി. മുൻ ഡയറക്ടർ). മക്കൾ: റെജി (കുടുംബയോഗം പ്രസിഡന്റ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയംഗം, പേരമംഗലം എസ്.സി.ബി. ഡയറ്ക്ടർ, മൂവാറ്റുപുഴ റബർ ഡീലേഴ്സ് ഫെഡറേഷൻ കമ്മിറ്റിയംഗം), സജി, ജിജി, സിജി. മരുമക്കൾ: ബീന, ബിന്ദു, ബിജോയ്, രമ്യ.