sndp
എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ പ്ളാറ്റിനം ജൂബിലി സ്മാരക ഹാൾ നിർമ്മാണത്തിനുള്ള ആദ്യ ഫണ്ട് ശാഖാംഗം ബിജു വാലത്തിന്റെ മകൻ ദേവിൽ നിന്ന് ശാഖാ പ്രസിഡന്റ മനോഹരൻ തറയിലും സെക്രട്ടറി ശശി തൂമ്പായിലും ചേർന്ന് സ്വീകരിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയിൽ പ്ളാറ്റിനം ജൂബിലി സ്മാരക ഹാൾ നിർമ്മിക്കാൻ പൊതുയോഗം തീരുമാനിച്ചു. 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനും അംഗീകാരം നൽകി. ആദ്യ ഫണ്ട് ശാഖാംഗം ബിജു വാലത്തിന്റെ മകൻ ദേവിൽ നിന്ന് ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി.

ഡിസംബർ 14ന് നടക്കുന്ന 38 -ാംത് ഗുരുദേവ പ്രതിഷ്ഠ വാർഷിക മഹോത്സവം വിജയിപ്പിക്കാൻ തീരുമാനിച്ചു. അന്ന് രാവിലെ 8.30ന് ശാഖ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന, വൈകിട്ട് അഞ്ചിന് ഗുരുമണ്ഡപത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര നടക്കും. തുടർന്ന് ഗുരുപൂജ, ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ, മേഖലാ കൺവീനർ കെ.സി. സ്മിജൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റിഅംഗം സി.പി. ബേബി എന്നിവർ സംസാരിച്ചു.