agriculture
കുളങ്ങരപ്പടി ക്ഷീരോല്പാപാദക സഹകരണ സംഘാംഗങ്ങൾക്ക് തീറ്റ പുൽവിത്ത് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി.ഷിബു നിർവഹിക്കുന്നു.

പിറവം: കുളങ്ങരപ്പടി ക്ഷീരോല്പാപാദക സഹകരണ സംഘാംഗങ്ങൾക്ക് പുൽ വിത്തുകൾ വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയാണ് ഇവയുടെ വിതരണം. സംഘത്തിൽ നടന്ന ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ഷേർലി ജോയ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ കെ. ജയലക്ഷ്മി ക്ലാസെടുത്തു.ഗീതാഞ്ജലി ഇൻഷ്വറൻസ് പദ്ധതി വിശദീകരിച്ചു. ക്ഷീരസംഘം പ്രസിഡന്റ് ജോയ് മാത്യു സ്വാഗതവും സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു.