കൊച്ചി: ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പുതുവൈപ്പിനിലെ പാചകവാതക (എൽ.പി.ജി) ടെർമിനലിന്റെ നിർമ്മാണം ജനുവരിയിൽ പുനരാരംഭിക്കും. നിർമ്മാണത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ഒരുക്കം തുടങ്ങി. രേഖാമൂലം അനുമതിയായില്ലെങ്കിലും ശബരിമല സീസണിനുശേഷം നിർമ്മാണം ആരംഭിക്കാമെന്ന ഉറപ്പ് സർക്കാരിൽ നിന്ന് ലഭിച്ചതായി ഐ.ഒ.സി ഉന്നതവൃത്തങ്ങൾ 'കേരളകൗമുദി'യോട് പറഞ്ഞു.
പ്രദേശവാസികളുടെ സമരത്തെത്തുടർന്ന് 2017 ജൂലായ് 16 നാണ് നിർമ്മാണം നിലച്ചത്.
കൊച്ചി തുറമുഖത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടെർമിനൽ. കപ്പലിലെത്തിക്കുന്ന എൽ.പി.ജി കൂറ്റൻ സംഭരണിയിൽ ശേഖരിച്ച് വിതരണം ചെയ്യും.
പ്രതിദിനം ഒരു കോടി നഷ്ടം
ടെർമിനൽ പണി മുടങ്ങിയതിനാൽ പ്രതിദിനം ഒരു കോടി രൂപയോളമാണ് ഐ.ഒ.സിക്ക് നഷ്ടം. കൊച്ചിക്കൊപ്പം ചെന്നൈ എന്നൂർ തുറമുഖത്ത് നിർമ്മാണമാരംഭിച്ച ടെർമിനൽ പൂർത്തിയാകാറായി.
എൽ.പി.ജി ടെർമിനൽ
കൊച്ചി തുറമുഖത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടെർമിനൽ. കപ്പലിലെത്തിക്കുന്ന എൽ.പി.ജി കൂറ്റൻ സംഭരണിയിൽ ശേഖരിച്ച് പൈപ്പു വഴി സേലം വരെ എണ്ണക്കമ്പനികൾക്ക് നൽകും.
പുതുവൈപ്പ് പദ്ധതി
ടെർമിനൽ ചെലവ് : 715 കോടി
ഇറക്കുമതി ജെട്ടിക്ക് : 225 കോടി
സംഭരണികൾക്ക് : 490 കോടി
ഇതുവരെ
ഇറക്കുമതി ജെട്ടി പൂർത്തിയായി
മറ്റു നിർമാണം 40 ശതമാനം
പദ്ധതിയുടെ പ്രയോജനം
മംഗലാപുരത്തു നിന്ന് റോഡ് വഴി എൽ.പി.ജി കൊണ്ടുവരേണ്ട.
പ്രതിദിനം ഓടുന്ന 125 ബുള്ളറ്റ് ടാങ്കറുകൾ നിരത്തിൽ നിന്ന് ഒഴിവാകും.
സംസ്ഥാനത്തിന് നികുതി വരുമാനം വർഷം 300 കോടി.