mvpa192
മാറാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഉല്പന്നങ്ങൾക്കായുള്ള സ്ഥിരം വിപണിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു. ലതശിവൻ , എൻ. അരുൺ, ഒ.സി. ഏലിയാസ്, കെ.എസ്. മുരളി, വത്സല ബിന്ദുക്കുട്ടൻ, ബാബു തട്ടാറുകുന്നേൽ, ബിന്ദു ബേബി എന്നിവർ സമീപം

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ സൗത്ത് മാറാടി മണ്ണത്തൂർ കവലയിൽ ആരംഭിച്ച കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണിക്കായുള്ള കേന്ദ്രം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ് , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എസ്. മുരളി, വത്സല ബിന്ദുക്കുട്ടൻ, മെമ്പർമാരായ ബാബു തട്ടാർകുന്നേൽ, ബിന്ദു ബേബി എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സല്ലി ചാക്കോ , മെമ്പർ സെക്രട്ടറി ബിനോയി മത്തായി, കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന വിവിധ ഉല്പന്നങ്ങൾ ഈ കേന്ദ്രം വഴി വിറ്റഴിക്കാം.