പിറവം: മണീട് ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി ഗോവർദ്ധിനി പദ്ധതി തുടങ്ങി. 200 കർഷകർക്ക് ഗുണം ലഭിക്കും.
മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി ഓഫീസർ രഞ്ജിത് , സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ആലീസ് ബേബി, കെഎസ്. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാർ, ഏലിയാസ് പി.ഐ., സിന്ധു അനിൽ, ഓമന വർഗീസ്, എൽസി ജോർജ് എന്നിവർ പ്രസംഗിച്ചു.