പിറവം: ആരക്കുന്നം സെന്റ് ജോർജ് സ് ഹൈസ്കൂളിൽ ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം ആഘോഷിച്ചു. തുടർച്ചയായ മൂന്നാം വർഷത്തിലേക്കു കടന്ന വിളവെടുപ്പ് കൃഷി ഓഫീസർ എം.ജ്യോത്സന നിർവഹിച്ചു. സ്കൂൾ മാനേജർ സി.കെ.റജി അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കുന്ന ജൈവ പച്ചക്കറി കൃഷിയിൽ നിന്നാണ് വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയായ 'നിറവിന് ആവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ സോമൻ, ഫാ.സാംസൺ മേലോത്ത്, ഫാ.ജേക്കബ് ചുറ്റത്ത് ,സ്കൂൾ ഹരിതസേന കൺവീനർ മഞ്ജു കെ.തോമസ്, എം.ജെ.സുനിൽ പി.ആർ.രാജമ്മ എന്ന സംസാരിച്ചു. കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുന്നതിനും വിഷ രഹിത പച്ചക്കറിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനുമാണ് ജൈവ പച്ചക്കറിക്കൃഷി നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യമെന്ന് ഹരിതസേന കൺവീനർ മഞ്ജു പറഞ്ഞു.