ulsavam
മണീട് ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിൽ ഉത്സവത്തിന് സ്വാമി സച്ചിദാനന്ദ കൊടിയേറ്റുന്നു.

പിറവം: മണീട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പതിനാറാമത് ആറാട്ട് ഉത്സവത്തിന് സ്വാമി സച്ചിദാനന്ദ കൊടിയേറ്റി. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 8ന് കലശാഭിഷേകം വൈകിട്ട് 6.30ന് ദീപാരാധന ,7 ന് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ പുഷ്പാഭിഷേകം, 7.30 ന് ശ്രീനാരായണ സന്ധ്യാരാമം, 9.30ന് അന്നദാനം

നാളെ രാവിലെ 6ന് ഗണപതിഹോമം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6ന് ആറാട്ട് ഘോഷയാത്ര, 8 ന് കൊല്ലം ശ്രീ മുരുകയുടെ ശിവപുരാണ ദേവ നൃത്തം.10 ന് മേജർസെറ്റ് പഞ്ചവാദ്യം.