thachanampara
അങ്ങാടിപ്പുറം തളി ക്ഷേത്രത്തിലെ ആരാധനാ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷിക ആഘോഷം എടയപ്പുറം തച്ചനാംമ്പാറ ശ്രീ ഗൗരിശങ്കര ക്ഷേത്രത്തിൽ 51 നിലവിളക്കിൽ ദീപം തെളിച്ച് ക്ഷേത്രം മേൽശാന്തി അമ്പലപ്പറമ്പ് ഉമേശൻ തിരുമേനി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അങ്ങാടിപ്പുറം തളി ക്ഷേത്രത്തിലെ ആരാധനാ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷിക ആഘോഷം എടയപ്പുറം തച്ചനാംമ്പാറ ശ്രീ ഗൗരിശങ്കര ക്ഷേത്രത്തിൽ നടന്നു. 51 നിലവിളക്കിൽ ദീപം തെളിച്ച് ക്ഷേത്രം മേൽശാന്തി അമ്പലപ്പറമ്പ് ഉമേശൻ തിരുമേനി ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം പ്രസിഡന്റ് എ.എസ്. സലിമോൻ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ ജോയിന്റ് സെക്രട്ടറി എം.സി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് കെ.സി. ശ്രീകുമാർ, ക്ഷേത്രം സെക്രട്ടറി വിനൂപ് ചന്ദ്രൻ, ദേവസ്വം സെക്രട്ടറി പി.ആർ. സ്മിഘോഷ്, മാതൃസമിതി പ്രസിഡന്റ് വിദ്യാ ബൈജു, അജിത ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഭജന, പ്രത്യേകപൂജ, മാതൃവന്ദനം എന്നീ ചടങ്ങുകൾ നടന്നു.